This page looks best with JavaScript enabled

Day11

 ·  ☕ 3 min read

Previous posts on #21days can be access here.

DAY 10

ഇന്നലെ പോസ്റ്റ് ഒന്നും ഇടാൻ കഴിഞ്ഞില്ല . ഇപ്പോൾ ഈ ബ്ലോഗ് കാണുന്ന ( regular follower ) ആർക്കും മൊത്തത്തിൽ ഒരു രൂപ മാറ്റം അനുഭവപ്പെടാം. അതെ മൊത്തത്തിൽ ഒന്നു മോഡി പിടിപ്പിച്ചു. zzo എന്നൊരു തീം ആണ് ഇപ്പോൾ ഉപയോഗിക്കുന്നത് . അതുകൂടാതേ അഞ്ച് തീം Options നിങ്ങൾക്ക് ലഭിക്കും . മറ്റൊരു പ്രധാന മാറ്റം ഈ ബ്ലോഗിൽ search option കൂടെ അവതരിപ്പിച്ചിട്ടുണ്ട് . ഈ feature നിങ്ങൾക്ക് പഴയ പോസ്റ്റ് തിരയുന്നതിനും പെട്ടന്ന് വിവരങ്ങൾ കിട്ടുന്നതിനും സഹായകമാകും . രാത്രി വൈകി ഇതൊക്കെ ശരിയാക്കിയപ്പൊഴേക്കും ഇന്നലെ എന്നത് തിരശീലക്ക് അപ്പുറം ആയിക്കഴിഞ്ഞിരുന്നു . ഇടക്ക് നേരിടേണ്ടി വന്ന തടസ്സങ്ങൾ നീക്കുവാൻ Developer കൂടിയായ വിഷ്ണു സഹായിച്ചത് നന്ദിയോടെ സ്മരിക്കുന്നു .

DAY 11

Districtwise Covid19 cases in kerala

{
  "type": "bar",
  "data": 
    {
    "labels": ["ആലപ്പുഴ", "ഇടുക്കി", "കണ്ണൂർ", "കാസർഗോഡ്", "കൊല്ലം", "കോട്ടയം","കോഴിക്കോട്","മലപ്പുറം","പാലക്കാട്","പത്തനംതിട്ട","തിരുവനന്തപുരം","തൃശ്ശൂർ","വയനാട്","എറണാകുളം"],
    "datasets": [{
      "label": "Confirmed cases",
      "data": [3, 10, 49, 142, 6, 3, 7, 13, 7, 13, 13, 12, 3, 25]
   
    }]
  }
}

ലോക്ക്‌ഡൗണ്‍ വന്നതോടെ ഗംഗ ശുചിയായി; നദിയില്‍ തെളിഞ്ഞ ജലം

രാജ്യവ്യാപക ലോക്ക്‌ഡൗണ്‍ പാതി പിന്നിടുമ്പോള്‍ ഗംഗയിലെ വെള്ളത്തിന്റെ ഗുണനിവാരം മെച്ചപ്പെട്ടിരിക്കുന്നു.വെള്ളത്തില്‍ ലയിച്ച് ചേര്‍ന്ന ഓക്‌സിജന്റെ അളവ് നദിയുടെ മുകള്‍തട്ടില്‍ ലിറ്ററിന് 8.9 മില്ലി ഗ്രാം ആണെന്നും താഴ് ഭാഗത്ത് ഇത് ലിറ്ററിന് 8.3 മില്ലി ഗ്രാആണെന്നും ഉത്തര്‍ പ്രദേശ് മലിനീകരണ ബോര്‍ഡ് റീജണല്‍ ഓഫീസര്‍ കലിക സിങ് പറഞ്ഞു. വെള്ളത്തിന്റെ ഗുണനിലവാരം മെച്ചപ്പെട്ടു എന്നാണ് ഇത് കാണിക്കുന്നത്. നല്ല വെള്ളത്തില്‍ ഒക്‌സിജന്റ് അളവ് കുറഞ്ഞത് 7 മില്ലി ഗ്രാമാണ് വേണ്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടി. 1

നാളെ മെഗാ ദീപാവലി

രണ്ടു ദിവസം മുൻപാണ് കരുതി ഇരുന്നോ ഒരു വീഡിയോ ഞാൻ അയക്കുന്നുണ്ട് എന്നു മോഡിജി പറഞ്ഞത് . പിന്നെ ഊഹ കച്ചവടക്കാർ എന്തോ വലുത് വരാനുണ്ട് എന്നൊക്കെ അടിച്ചു വിടാൻ തുടങ്ങി സത്യം പറയാമല്ലോ മണി ഒൻപത് ആ‍കും മുൻപേ ( രാവിലെ ) ടി .വി . ക്കു മുൻപിൽ സ്ഥാനം പിടിച്ചു . മറ്റ് ചാനലുകാർ തട്ടിപ്പറിക്കും മുൻപേ ആത് സർക്കാർ ദൂരദർശന് കൊടുത്തിരുന്നു . അങ്ങനെ അവർ ആത് ഒരു പത്ത് second മുന്നേ ആത് പ്രക്ഷേപണം ചെയ്തു .
സാമ്പത്തിക ഉത്തേജനം ഇല്ല , പകരം മാനസികമായ ഒരു ഉണർവ് അല്ലെങ്കിൽ ഐക്യം ലോകത്തിനു മുന്നിൽ കാട്ടി കൊടുക്കാൻ ഞായർ വൈകിട്ട് ഒൻപത് മണിക്ക് ഒൻപത് മിനുറ്റ് നേരം എല്ലാ ഭാരതീയരും വീട്ടിൽ ഇരുന്ന് ബാൽക്കണിയിലോ Terrace - ലോ ദീപങ്ങൾ , ടോർച്ച് , അതും അല്ലെങ്കിൽ മറ്റു പ്രകാശ പരത്തുന്ന എന്തെങ്കിലും ഒക്കെ തെളിയിച്ചു ഐക്യം പ്രകടിപ്പിക്കണം. സംഗതി ഒക്കെ കൊള്ളാം പന്തം കൊളുത്തി പ്രകടനം നടത്തി ആരും പരിഹാസ്യരാകരുത് , ആക്കരുത് ഇതു ഒരു അപേക്ഷയാണു . 🙈

മറുവശം

വൈദ്യുതി പ്രതിസന്ധി ഒരു വിഷയം ആയേക്കാം . കൂടുതൽ വായിക്കാം.2

ഭയപ്പെടുത്തി നിസാംമുദ്ദിൻ

മാർച്ച് ആദ്യം ജമാഅത്ത് ന്യൂഡൽഹി ആസ്ഥാനത്ത് ഒരു മതസഭ സംഘടിപ്പിച്ചു. കോവിഡ് -19 ഇതിനകം പ്രചരിച്ച സൗദി അറേബ്യ, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന പ്രസംഗകരിൽ പങ്കെടുത്ത ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു.സഭയ്ക്ക് ശേഷം പങ്കെടുക്കുന്നവർ വിവിധ സംസ്ഥാനങ്ങളിലേക്ക് പുറപ്പെട്ടു, അവരിൽ ചിലർ പിന്നീട് കോവിഡ് -19 ന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു. ജമ്മു കശ്മീരിൽ താമസിക്കുന്ന 65 കാരൻ കഴിഞ്ഞയാഴ്ച മരിക്കുന്നതുവരെ ഇതെല്ലാം ശ്രദ്ധയിൽ പെട്ടിട്ടില്ല.

അഞ്ച് ദിവസം നീണ്ടുനിന്ന ഓപ്പറേഷനിൽ ദില്ലി പോലീസ് ഈ ആഴ്ച 2,361 പേരെ നിസാമുദ്ദീനിലെ മർകസ് ബംഗ്ലേവാലി പള്ളിയിൽ നിന്ന് ഒഴിപ്പിച്ചു. ഇന്ത്യയിൽ ഇതുവരെ കോവിഡ് -19 ന്റെ ഏറ്റവും വലിയ ക്ലസ്റ്റർ വ്യാപനം ഇതാണ്, ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം കേസുകളിൽ 20% പിന്നിൽ തബ്ലീഗി ജമാഅത്തിന്റെ കൂടിക്കാഴ്ചയാണ് (ഈ ശതമാനം ഉയർന്ന് വരുകയാണ്).

കൂടുതൽ വായിക്കാം.3

Share on

Arun Gopinath
WRITTEN BY
Arun Gopinath
A passionate learner