This page looks best with JavaScript enabled

Day12

 ·  ☕ 2 min read

Previous posts on #21days can be access here.

DAY 12

#9pm9minutes

ഇന്നത്തെ highlight രാത്രി ഒൻപതുമണിക്ക് ഒൻപത് മിനുറ്റ് നേരം ഉള്ള കലാപരിപാടിയാണു . ഉൽസാഹക്കുറവ് ഉള്ളവർ വരെ വൈകിട്ട് ആ ഒൻപത് മിനുറ്റ് എങ്ങനെ ചിലവഴിക്കാം എന്നതിനെ പറ്റി ചിന്തിച്ചിട്ടുണ്ടാകും ( ആർക്കറിയാം ) . എന്നാൽ പ്രകൃതിക്ക് മറ്റൊരു plan ആണ് ഉണ്ടായിരുന്നത് . വൈക്കിട്ട് ഒരു മൂന്നര കഴിഞ്ഞതും മാനം ഇരുണ്ടുകൂടി ആകെ ഉഷാറായി . ചുട്ടുപൊള്ളുന്ന ചൂടാണ് മാസങ്ങൾ ആയി മഴ പെയ്തിട്ട് . എന്തായാലും അവർ തപ്പും തകിലുമായി എത്തി ആടിത്തിമിർത്തു എന്നു പറഞ്ഞാൽ മതിയല്ലോ. മിന്നലിന്റെ ഫ്ലാഷ് , കാതടപ്പിക്കുന്ന ഇടി , ഒന്നര മണിക്കൂർ നിറുത്താതെ മഴ . നല്ല സൂപ്പർ മഴ . അന്തരീക്ഷം മൊത്തം ഒന്ന് കുളിരായി.എന്തായാലും current മാനം കറുത്തപ്പോഴേക്കും ഓടി ഒളിച്ചിരുന്നു. ( ഇതീപ്പോ ലാഭമായല്ലൊ ) . എന്നാലും ഒരു എട്ടര ആയപ്പോഴേക്കും ആശാൻ തിരിച്ചെത്തി.

മിന്നൽ ആണ് കൂട്ടത്തിൽ ഭീകരൻ. ഇടി dialogue മാത്രമല്ലേ ഉള്ളൂ action മൊത്തം മിന്നൽ അല്ലേ ? ഈ മിന്നലിന്റെ ശക്തിയും വേഗതയും നിങ്ങൾക്ക് ഊഹിക്കാൻ കഴിയുമോ ?
The Slow Mo Guys എന്നൊരു youtube channel ഉണ്ട് അവർ നമ്മുടെ ചുറ്റിലും കാണുന്ന സാധാരണ സംഭവങ്ങളുടെ സ്ലോ മോഷൻ വീഡിയോ തയ്യാറാക്കുന്ന കൂട്ടരാണ്. അവർ തയ്യാറാക്കിയ ഒരു മനോഹര വീഡിയോ കാണാം . ഇത് ഇവിടെ പങ്കുവെക്കാൻ കാരണം:

മിന്നലും ഇടിയും ഒന്നും നിസ്സാരക്കാരല്ല എന്നു ഒരു ഓർമപെടുത്തലിനായാണു.


അടിപൊളി ആയി #9pm9minutes

സംഗതി കൊള്ളാം. ഞാൻ ഈ പോസ്റ്റ് ഒൻപതു മണിക്ക് മുൻപേ എഴുതി തു‍ടങ്ങിയതാണു. ഒൻപത് മണി ആയപ്പോൾ വീട്ടിലും ചുറ്റുമുള്ളവരും ഈ യത്നത്തിൽ പങ്കാളികളായി (ഞാനും) . മതമില്ല രാഷ്ട്രീയമില്ല അങ്ങനെ ഒരു വേർതിരിവുമില്ല. കേരളം ഉഷാറായി. എല്ലാരും ലൈറ്റ് ഒക്കെ അണച്ച് ഇന്നലെ പറഞ്ഞ പോലെ തന്നെ ദിയകളും വിളക്കുകളും ഒക്കെ തെളിയിച്ചു നമ്മുടെ ഐക്യം പ്രകടിപ്പിച്ചു. നാം ഒന്നാണെന്നും നാം കൊറോണയെ അതിജീവിക്കുമെന്നും ലോകത്തിനു കാണിച്ച് കൊടുക്കാനും നമുക്കായി . വീണ്ടും ഈ അവസരം ആരോഗ്യ പ്രവർത്തകർക്കുള്ള കരുതലായി കാണുകയും ചെയ്യാം. ഭാരതത്തിൽ മാത്രമല്ല ലോകത്തെ പല എംബസ്സികളിലും ഈ നല്ല മാതൃകക്ക് പിന്തുടർച്ച ഉണ്ടായി . നല്ലകാര്യം .

ഇതിനിടയിലും ചിലർ പടക്കം ഒക്കെ പൊട്ടിച്ചതായി വാർത്തയിൽ കാണാൻ കഴിഞ്ഞു. പറഞ്ഞിട്ട് കാര്യമില്ല.

ഇനി വേണ്ടത് സാമ്പത്തിക ഉത്തേജനം.

Districtwise Covid19 cases in kerala

{
  "type": "bar",
  "data": 
    {
    "labels": ["ആലപ്പുഴ", "ഇടുക്കി", "കണ്ണൂർ", "കാസർഗോഡ്", "കൊല്ലം", "കോട്ടയം","കോഴിക്കോട്","മലപ്പുറം","പാലക്കാട്","പത്തനംതിട്ട","തിരുവനന്തപുരം","തൃശ്ശൂർ","വയനാട്","എറണാകുളം"],
    "datasets": [{
      "label": "Confirmed cases",
      "data": [3, 10, 50, 143, 6, 3, 12, 13, 7, 14, 13, 12, 3, 25]
   
    }]
  }
}
Share on

Arun Gopinath
WRITTEN BY
Arun Gopinath
A passionate learner