This page looks best with JavaScript enabled

Day14

 ·  ☕ 2 min read

ചക്ക മാഹാത്മ്യം

ചക്ക ഒരു സംഭവം തന്നെയാണ്. പണ്ട് പറങ്കികൾ വന്നപ്പോൾ അവൻമാർ നമ്മുടെ ചക്കപ്പഴം പറഞ്ഞ് പറഞ്ഞ് jackfruit ആക്കി. വാൻ റീഡ് തന്റെ ഹോർത്തൂസ് മലബാറിക്കസിൽ1 ചക്കയെപ്പറ്റി വിവരിച്ചിട്ടുണ്ട് . Artocarpus heterophyllus എന്ന് ശാസ്ത്രീയ നാമം. ഇവനെ കൊണ്ട് പറ്റാത്തതായി ഒന്നും തന്നെയില്ല ഭക്ഷണ കാര്യത്തിൽ ( തനി രാവണൻ ) . ഇനിയിപ്പൊ ഒരു ചക്കയിൽ എന്തൊക്കെയുണ്ട് എന്നു നോക്കിയാൽ :

The edible pulp is 74% water, 23% carbohydrates, 2% protein, and 1% fat. The carbohydrate component is primarily sugars, and is a source of dietary fiber. In a 100 grams (3.5 oz) portion, raw jackfruit provides 400 kJ (95 kcal), and is a rich source (20% or more of the Daily Value, DV) of vitamin B6 (25% DV). It contains moderate levels (10-19% DV) of vitamin C and potassium, with no other micronutrients in significant content.The jackfruit is a partial solution for food security in developing countries 2.

ചക്കയും കൊറോണയും

ഇല്ല ചക്ക കൊറോണ ഒന്നും പരത്തുന്നില്ല. പകരം ഈ ആപത്ത് കാലത്ത് ചക്കക്ക് നമ്മുടെ എക്കോണോമിക്സിൽ ചില മായാജാലം കാട്ടാൻ പറ്റും. വർഷത്തിൽ ഭൂരിഭാഗം കാലവും കായ്‌ച്ചു നിൽക്കുന്ന ഈ ഭീമൻ മേൽ പറഞ്ഞപോലെ എല്ലാതരം പോഷകങ്ങളും അടങ്ങിയിട്ടുണ്ട് എന്നതിനൊപ്പം രുചികരവുമാണല്ലോ . കൊറോണക്കാലം ഇരുപത്തിയൊന്നു ദിവസത്തിൽ തീരാനുള്ള ഒരു സാധ്യതയും നിലവിൽ ഇല്ല. Lockdown ഇനി പിൻവലിച്ചാൽ തന്നെയും പിറ്റേന്ന് പോയി ആർക്കും മൂന്നാർ കാണാമെന്ന് ആരും കരുതുകയും വേണ്ട . അപ്പോൾ പറഞ്ഞു വന്നത് ചക്ക economics പറ്റിയാണല്ലോ. പ്രധാനമായും ചക്കക്ക് നാടിനെ കോർത്തിണക്കാൻ പറ്റും. For example , ഇന്നത്തെ വീട്ടിലെ കാര്യം തന്നെയെടുക്കാം രാവിലെ ഏകദേശം ഒരു ഒൻപതു മണി ആയപ്പോഴേക്കും വലിയമ്മ ഒരു വലിയ മുറി ചക്കയുമായി പ്രത്യക്ഷയായി. ഇതുപോലെ ഒരു ചക്ക കഷ്ണം നിങ്ങളുടെ വീട്ടിൽ വന്നാൽ അവിടെ സംഭവിക്കാൻ സാധ്യതയുള്ള ചില കാര്യങ്ങൾ:

  • ഈ ദിനം ചക്കക്കുള്ളതാണു.
  • ചക്കക്ക് കുറഞ്ഞത് ഒരു അഞ്ച് variety വിഭവമായി മാറാൻ മിനുറ്റുകൾ മതി . ( ഒരു നൂറു തരം വിഭവങ്ങൾ ആകാൻ പറ്റുമെന്നറിയാം )
  • ഇതേ ചക്ക നിങ്ങൾ ഇന്നോ നാളെയോ കടയിൽ നിന്നും പച്ചക്കറി വാങ്ങിക്കാൻ കരുതി വച്ച പണത്തിൽ ചില്ലറ ലാഭം ഉണ്ടാക്കും. ഇങ്ങനെ ആഴ്ചയിൽ ഒരു ചക്ക കൊണ്ട് വരുന്ന മാറ്റം ഒന്നു ചിന്തിച്ചു നോക്കു . (നമുക്ക് ഇനിയുമൊരു ആറ് കടക്കേണം ).

NB: കൊണ്ടുവന്ന ചക്ക പഴുത്തതല്ല എന്ന് മനസിലായിക്കാണുമല്ലോ. അതുവച്ച് നല്ല കാന്താരി മുളകും ചേർത്തു ചക്ക ഇളക്കി ആല്ലപിന്നേ.

Socialing through ചക്ക

മരത്തിൻമേൽ അങ്ങ് distant ആയി നിൽക്കണ ചക്ക ഇങ്ങ് മൂട്ടിൽ വീഴുമ്പോൾ ചില social പാഠങ്ങൾ ഉണ്ട് . നാട്ടിൻപുറങ്ങളിൽ ഒരു പ്ലാവിൽ ചക്കയടത്താൽ ഒരിക്കലും ആത് ആ വീട്ടിലെ അടുക്കളയിൽ മാത്രമായി ചുരുങ്ങില്ല . പകരം door-to-door ആയി ആത് ചുറ്റും ഒഴുകിയെത്തും . അവിടെ കുറച്ച് സ്നേഹം കുറച്ച് പരദൂഷണം അങ്ങനെ ഒരു മസാല കൂട്ട് രൂപം കൊള്ളുന്നു. ചക്ക സമൂഹത്തെ പരുവപ്പെടുത്തുന്നത് കണ്ടല്ലോ . ചക്കക്ക് ഇങ്ങനെ വലിയ കാര്യങ്ങ ഒക്കെ ചെയ്യാൻ പറ്റും. ഇവിടെ ചക്ക വരിക്കയോ മറ്റുമാണെങ്കിൽ സ്നേഹവും പരദൂഷണവും അൽപ്പം കൂടി മധുരിക്കും. ഇപ്പോൾ നാടിന് ആവശ്യം ചക്കയുടെ തത്വശസ്ത്രം തന്നെയല്ലേ!

Share on

Arun Gopinath
WRITTEN BY
Arun Gopinath
A passionate learner