Arun Gopinath

Discover with Arun Gopinathan: Tech, Photography, and Everything in Between

Linux DD commands മലയാളയത്തിൽ

2020-07-31


നിങ്ങൾ ഒരു ലിന്ക്സ് OS ആണ് ഇപ്പോൾ ഉപയോഗിക്കുന്നതെങ്കിൽ തീർച്ചയായും തുടർന്ന് വായിക്കുക. ഒരു OS ൽ നിന്നും മറ്റൊരു OS ലേക്ക് (ഉദാഹരണത്തിന് Ubuntu ൽ നിന്നും Linux mint ലേക്ക് ) കൂടുമാറാൻ പ്ലാൻ ചെയ്യുമ്പോൾ ആദ്യം ചെയ്യേണ്ടത് ആവശ്യമുള്ള .iso ഡൌൺലോഡ് ചെയ്തു ആത് bootable രൂപത്തിൽ ആക്കുക എന്നതാണ് . അതിനായി dd command ഇല്ലാതെ തന്നെ GUI അപ്പുകൾ ഉപയോഗിച്ചും ചെയ്യാവുന്നതാണ് ( Rufus ). ഇവിടെ terminal വഴി dd command ഉപയോഗിച്ച് ചെയ്യാവുന്ന ഒരു രീതിയാണ് താഴെ പറയുന്നത്.

File manager ൽ പോയി USB കാണിക്കുന്ന option ൽ right ക്ലിക്ക് ചെയ്തു unmount option തിരഞ്ഞെടുക്കുക .

cntrl+ALt+T അമർത്തി terminal ലേക്ക് എത്തി ചേരുക.

അടുത്തതായി ഹാർഡ് ഡിസ്ക് എങ്ങനെ partition ചെയ്തിരിക്കുന്നു എന്നറിയാനായി ഈ വരി ടെർമിനലിൽ ടൈപ്പ് ചെയ്തു enter key അമർത്തുക.

 sudo fdisk -l

അപ്പോൾ വിശദമായ ഒരു result നിങ്ങൾക്ക് കാണാൻ കഴിയും. അതിൽ നിന്നും നിങ്ങളുടെ USB യുടെ പേര് കണ്ടുപിടിക്കുക .ആത് ഒരുപക്ഷെ /dev/sdb എന്നായിരിക്കും.

ഇനി നിലം ഒരുക്കുന്നത് പോലെ ഇവിടെ USB ഫോർമാറ്റ് ചെയ്യണം.

 sudo mkfs.ext4 /dev/sdb

ഇവിടെ ext4 എന്ന ഫോർമാറ്റിൽ ആണ് format ചെയ്തത് . കൂടാതെ vfat, ntfs എന്നി ഫോർമാറ്റിലും ഇതു ചെയ്യാവുന്നതാണ്.

അടുത്തതായി .iso ഡൌൺലോഡ് ചെയ്തിരിക്കുന്ന ഫോൾഡറിൽ പോകുക . നിങ്ങൾ Download ഫോൾഡറിൽ ആണ് ഇതു ചെയ്തതെങ്കിൽ അവിടേക്ക് പോകുക (ടെർമിനലിൽ) .

 cd ~/Downloads

ls എന്നു type ചെയ്താൽ . ആ ഫോൾഡെറിൽ ഉള്ള എല്ലാ ഫയിൽസ്സും കാണാവുന്നതാണ് .

അതുമല്ലെങ്കിൽ pwd എന്നു type ചെയ്താൽ ഏതു ഫോൾഡെറിൽ ആണ് ഇപ്പോൾ നിങ്ങൾ ഉള്ളതെന്ന് ഉറപ്പു വരുത്തുക.

ഞാൻ ഇവിടെ “ubuntu.iso” എന്നാണ് iso ഫയിൽ നാമകരണം ചെയ്തിരിക്കുന്നത് . ഇനി ഈ കാണുന്ന command എന്റെർ ചെയ്യുക.

 sudo dd if=ubuntu.iso of=/dev/sdb status=”progress”

ഇവിടെ if എന്നത് input file എന്നതും of എന്നത് output file എന്നതുമാണ് . Progress എന്നു കൊടുക്കുന്നതിനാൽ USB ൽ write ചെയ്യുന്നതിന്റെ പുരോഗതി അറിയാനും കഴിയും.

54648+0 records in
54648+0 records out
539979776 bytes (540 MB, 515 MiB) copied, 107.609 s, 5.0 MB/s

ഫയലിന്റെ വലിപ്പം അനുസരിച്ച് ഒരു 10 മുതൽ 20 മിനുറ്റ് എടുക്കാം.എല്ലാം ശുഭം ആകുമ്പോൾ successful message കാണിക്കുകയും ചെയ്യും.ഇനി USB ഒരു OS bootable ആയി മാറിക്കഴിഞ്ഞു.