This page looks best with JavaScript enabled

Day03

 ·  ☕ 2 min read

Previous posts on #21days can be access here.

DAY 03

അടച്ചുപൂട്ടൽ രാജ്യമോട്ടുക്കും മൂന്നാം നാളും കേരളത്തിൽ നാലാംനാളും ആയിരിക്കുന്നു. കാര്യങ്ങൾ മന്ദഗതിയിൽ ആണ് മുന്നോട്ട് പോകുന്നത്. എന്തെങ്കിലും വ്യത്യസ്തമായി ചെയ്യുകയും ചിന്തിക്കുകയും ഒക്കെ ചെയ്തില്ലെങ്കിൽ വീട്ടിൽ ഇരിക്കുന്നവർക്ക് അത് പല മനപ്രയാസങ്ങൽ ഉണ്ടാക്കും. ഇന്റെർനെറ്റിൽ കുത്തിയിരുന്നാൽ ഇത്തരം പ്രയാസങ്ങൾ വർദ്ധിക്കുകയേ ഉള്ളൂ. ഈ ഒരു അവസ്ഥ സംജാതമാകാതിരിക്കാൻ കാര്യമായി തന്നെ ചിന്തിച്ചേ മതിയാകൂ.

ഇന്നലെ വൈകിട്ട് വീട്ടിൽ നടന്ന ഏതോ ഒരു സംഭാഷണം " ഇലയടയിലാണു " അവസാനിച്ചത് എങ്ങനെ അവിടെയെത്തി എന്നത് ഉത്തരമില്ലത്ത ചോദ്യമാണ്. ഇപ്പോൾ വീട്ടിലെ ഇലയടക്കു അൽപ്പം ഉറപ്പ് കൂടുതലാണു, ആത് ചായക്കടയിൽ നിന്നും കിട്ടാറുള്ളതിന്റെ അത്ര സ്മൂത്ത് അല്ല എന്നൊക്കെ. ഇന്ന് നാട്ടിൽ ബിരുദധാരികളേക്കാൾ ഏറെ ' പാചക ചാനൽ ' ഉള്ളതിനാൽ രാവിലെ തന്നെ ഇലയട ഗുട്ടൻസ് തപ്പി ഞാൻ ഇറങ്ങി. പതിവുപോലെ വിഷയം തെന്നി ഒരു വെണ്ടക്ക കറിയിൽ എത്തിച്ചേർന്നു.

Ingredients Quantity
Ladies finger / Okra 150g
Shallots 100g
Onion 1 ( medium size)
Tomato 1 ( big)
Garlic cloves 12
Oil / Coconut oil ആവശ്യത്തിന്
Mustard 1/2 tsp
Dry red chilli 2
Fenugreek seeds a pinch
Curry leaves ആവശ്യത്തിന്
Fenugreek powder 2 pinch
Turmeric powder 2 pinch
Coriander powder 1 1/2 tbsp
Chilli powder 1 1/2 tbsp
Cumin powder 2 pinch
Tamarind ആവശ്യത്തിന്
Hot water 1 1/2 cup
Coriander leaves ആവശ്യത്തിന്
Salt ആവശ്യത്തിന്

സംഗതി അടിപൊളി ഒക്കെ തന്നെ പക്ഷേ പുളി ഒരൽപ്പം കൂടിയിപൊയെങ്കിലെ ഉള്ളൂ .

ഖദറുകാരൻ നൽകുന്ന ആശങ്ക

മീശമാധവൻ സിനിമയിലെ കൊച്ചിൻ ഹനീഫയുടെ ഈ വേഷം അറിയാതെ ഓർത്ത് പോകുന്നു.

ഖദറിട്ട കഴുത

കഴിഞ്ഞ ദീവസം ഇടുക്കിയിൽ രോഗം സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകന്റെ യാത്രാ വിവരങ്ങള്‍ അമ്പരപ്പിക്കുന്നതാണ്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ആദ്ദേഹം സന്ദര്‍ശിച്ചു. മെഡിക്കല്‍ കോളേജുകള്‍, സ്‌കൂളുകള്‍, പൊതുസ്ഥാപനങ്ങള്‍, സെക്രട്ടറിയേറ്റ്, നിയമസഭാ മന്ദിരം തുടങ്ങി സ്ഥാപനങ്ങളില്‍ സന്ദര്‍ശിച്ച ഇയാള്‍ നിരവധിപേരുമായി അടുത്തിടപഴകി. സന്ദര്‍ശിച്ച എല്ലാ ഇടങ്ങളില്‍നിന്നും ചിത്രങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയകളില്‍ അദ്ദേഹം പങ്കുവെയ്ക്കുകയും ചെയ്തു.
Read more

സ്ഥിതി ഗൗരവതരം എന്ന് തന്നെ പറയേണ്ടി വരും. ഇന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് കൊറോണ സ്ഥിരീകരിച്ചു. കേരളത്തിലും എല്ലാ ജില്ലയിലും കൊറോണ സ്ഥിരീകരിച്ചു.

വിശപ്പാണ് പ്രധാനം

ചില നല്ല വാർത്തകൾ…

ലോക്ക്ഡൗണില്‍ തെരുവുനായകള്‍ക്കും കാവുകളിലെ കുരങ്ങന്മാര്‍ക്കും ഭക്ഷണം നല്‍കണം-മുഖ്യമന്ത്രി

ചോറ്, പയറ് തോരന്‍, അച്ചാര്‍; ആദ്യ ദിവസം തന്നെ ഹിറ്റായി കമ്യൂണിറ്റി കിച്ചന്‍

വിശപ്പ് തന്നെയാണ് പ്രധാനം.

Share on

Arun Gopinath
WRITTEN BY
Arun Gopinath
A passionate learner