This page looks best with JavaScript enabled

Day05

Previous posts on #21days can be access here.

DAY 05

ധബ്ബാവാല ( Dabbawala)

' ധബ്ബാവാല ' എന്ന് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? മുംബൈ നഗരത്തിന്റെ സിരകളിൽ ഒഴുകി നടക്കുന്ന അല്ലെങ്കിൽ ജനങ്ങളെ കോർത്തിണക്കുന്ന ഒരു പ്രധാന കണ്ണിയാണ് ഈ ധബ്ബാവാല. തിരക്കിന്റെയും വേഗത്തിന്റെയും കാര്യത്തിൽ മുംബൈ വളരെ മുന്നിലാണ് . ആർക്കും നേരമില്ല ! സബർബ്ബൻ തീവണ്ടികൾ ഓടിപ്പിടിക്കുക ചില്ലറ കളിയല്ല . അത്രക്കും തിരക്കു പിടിച്ച നഗരത്തിൽ ഉച്ചയൂണും കൊണ്ടേ രാവിലെ വീട്ടിൽ നിന്നും ഇറങ്ങൂ എന്ന് വാശിപിടിക്കാൻ പറ്റില്ലല്ലോ. അവിടെയാണ് ഈ ധബ്ബവാലയുടെ റോൾ.

ഡബ്ബാവാല എന്നാൽ ഹിന്ദിയിലും മറാഠിയിലും “ഡബ്ബ (പാത്രം) കൊണ്ട് നടക്കുന്നയാൾ” എന്നാണ് അർത്ഥം. ഉച്ചഭക്ഷണത്തിനു ടിഫ്ഫിൻ എന്നും പേരുള്ളതിനാൽ, ഡബ്ബാവാലകളെ ടിഫ്ഫിൻവാലകൾ എന്നും വിളിക്കാറുണ്ട്. മുംബൈനഗരത്തിലെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവരവരുടെ വീടുകളിൽ നിന്നും ഉച്ച ഭക്ഷണം എത്തിക്കുകയും കാലിഡബ്ബകൾ തിരികെ വീടുകളിലെത്തിക്കുകയും ചെയ്യുന്ന ജോലി ഇവർ ചെയ്തുവരുന്നു. ജീവനക്കാർക്ക് സ്ഥിരമായി ഹോട്ടലുകളിൽ നിന്നു് ഉച്ച ഭക്ഷണം കഴിക്കേണ്ടി വരുന്നത് ഒഴിവാക്കി, സ്വന്തം വീടുകളിൽ ഉണ്ടാക്കിയ ഭക്ഷണം ആസ്വദിക്കുവാൻ ഡബ്ബാവാലകൾ സൗകര്യമൊരുക്കുന്നു. 1

ശെരിക്കും നിങ്ങളെ ഞെട്ടിക്കാൻ പോകുന്നത് ഇത്രയും വലിയൊരു സംഭവം 99.999999 ശതമാനം കൃത്യതയോടെ എത്തിക്കുന്നു. അതായത് 16 ലക്ഷം ധബ്ബ ഏത്തിക്കുമ്പോൾ ഒരു ധബ്ബ മാത്രം മാറിപ്പോകാനുള്ള സാധ്യത മാത്രം!! ISO 9001 സാക്ഷ്യപ്പെടുത്തലും ഡബ്ബാവാലകൾക്ക് ലഭിച്ചിട്ടുണ്ട്.

Dabbawala

തുടക്കം

1890-ൽ മുംബൈയിലുള്ള ഒരു പാർസി ബാങ്കറായ മഹാഡു ഹവാജി ബാചെ തന്റെ പണിസ്ഥലത്തേക്ക് ഉച്ചഭക്ഷണം സ്വന്തം വീട്ടിൽ നിന്നും കൊണ്ടുവരാൻ ഒരാളെ ഏർപ്പാടാക്കി. ഈ രീതി അദ്ദേഹത്തിന്റെ പല സഹപ്രവർത്തകർക്കും ഇഷ്ടമായി. അവരും ആ വഴി പിന്തുടർന്നു. ആ ആശയമാണ് ക്രമേണ വികസിച്ച് ഇന്ന് ഇന്ത്യയിലും ഇതരരാജ്യങ്ങളിലും പേരെടുത്ത വിതരണസമ്പ്രദായം (ലോജിസ്റ്റിക് സിസ്റ്റം) ആയി മാറിയിരിക്കുന്നത്. പല ആധുനികമാനേജ്‌മെന്റ് വിദ്യാലയങ്ങളും ഇവരെ പഠനവിഷയമാക്കിയിരിക്കുന്നു. പദ്ധതി തുടങ്ങുന്നകാലത്ത് ആകെ 35 ഡബ്ബാവാലാകൾ മാത്രമാണുണ്ടായിരുന്നത്. ഈ വിതരണവ്യവസ്ഥ തുടങ്ങിവെച്ച മഹാഡുവിന്റെ വിദ്യാഭ്യാസയോഗ്യത വെറും രണ്ടാം ക്ലാസ്സ് ആയിരുന്നു.1

കൂടുതലറിയാം

THE DABBAWALA : A documentary film

Mumbai Dabbawala on Success through Synergy , Ritesh Andre , TEDxXIMEKochi

The Lunchbox

2013-ൽ Ritesh Batra സംവിധാനം ചെയ്ത് Irrfan Khan, Nimrat Kaur, Nawazuddin Siddiqui എന്നിവർ പ്രധാന കഥാപാത്രങ്ങളായി ജീവിച്ച് അഭിനയിച്ച ഒരു റൊമാന്റിക് കോമഡി ചലച്ചിത്രമാണു Lunchbox. ഇതിവിടെ പറയാൻ കാരണം ഈ സിനിമയിൽ നമ്മുടെ ധബ്ബവാലകൾക്കു സംഭവിക്കാൻ സാധ്യതയുള്ള ആ ഒരു ചെറിയ കൈപ്പിഴവാണു മനോഹരമായ കഥയായി മാറ്റിയത്.

സ്വാദുള്ള ഭക്ഷണം പോലെ കണ്ട് തീർക്കാവുന്ന ചലച്ചിത്രം തന്നെയാണ് Lunchbox .ഒരു ധബ്ബ മാറിപ്പോയാൽ ഉണ്ടാകാനിടയുള്ള കഥ. കഥാസാരം ഞാൻ പറയുന്നില്ല . അതിൽ പിന്നെ എന്തു ത്രില്ലാണുള്ളത്. ട്രൈലെർ ചുവടെ :

ഇതൊക്കെ ഇന്ന് പറയാൻ കാരണം ?

The Mumbai Dabbawala Sangathan is suspending services for the first time in its 130-year history. Daily orders have been dropping, especially in the last two days, with more people working from home. 2

കൊറോണ തന്നെ കാരണം.

Share on

Arun Gopinath
WRITTEN BY
Arun Gopinath
A passionate learner