This page looks best with JavaScript enabled

Day07

 ·  ☕ 2 min read

Previous posts on #21days can be access here.

DAY 07

രാജ്യമോട്ടുക്കും ഒരാഴ്ച്ച ആയി അടച്ചു പൂട്ടിയിട്ട് . ഇനി വെറും രണ്ടാഴ്ചയേ ബാക്കി ഉള്ളൂ . അപ്രതീക്ഷിതം ആയിരുന്നല്ലോ ഇതെല്ലാം . അപ്പോൾ അടുത്ത ആഴ്ച എങ്ങനെ എന്നറിഞ്ഞാൽ നന്നായിരിക്കും അല്ലേ ? വിശ്വാസികൾക്കും അവിശ്വാസികൾക്കും വായിക്കാം.

വാരഫലം

 • അനാവശ്യമായി നിരത്തിൽ ഇറങ്ങുന്ന എല്ലാ പേർക്കും മാനഹാനി ധനനഷ്ട്ടം എന്നിവ കഴിഞ്ഞ ആഴ്ച പോലെ ഈ ആഴ്ചയും നിർബാധം തുടരും .

 • വൃത്തിയും വെടിപ്പും ഇല്ലാത്തിടത്തും ആരോഗ്യ പ്രവർത്തകർ പറയുന്നത് കേൾക്കാത്തവർക്കും കൊറോണ വരാൻ സാധ്യത കാണുന്നു.

 • ആശുപത്രിയിൽ നിന്നും കുറിപ്പടി വാങ്ങി മദ്യം മോന്താമെന്ന് ആരും വ്യാമോഹിക്കേണ്ട. ആത് നടക്കൂല.

 • പീഡനം, സ്ഫോടനം എന്നിവ കുറയാൻ സാധ്യത. പക്ഷേ ഗാർഹിക പീഡനം കൂടുവാനുള്ള നേരിയ ലക്ഷണം കാണുന്നു .

 • റേഷനും പെൻഷനും പത്ര - മാധ്യമങ്ങൾ നോക്കാതെ തോന്നുംപടി പോകുന്നവർക്ക് പൊലീസിന്റെ കയ്യിൽ നിന്നും നല്ല വീക്ക് കിട്ടുന്നതാണ് .

 • ദിവസവും പു‍റത്തിറങ്ങുകയും എന്നാൽ പൊലീസ് ഇതുവരെ പൊക്കാത്തവർക്ക് ഒരു സുവർണ്ണ അവസരം . കഴിഞ്ഞ ആഴ്ച പിടിച്ച വണ്ടി ഇരുപത്തിയൊന്നു ദിവസം കിടക്കുമെങ്കിൽ നിങ്ങളുടേത് വെറും പതിനാലു ദിവസം മാത്രമേ കിടക്കുകയുള്ളു. ഈ offer പരിമിതകാലത്തേക്കു മാത്രം പരമാവധി ഉപയോഗപ്പെടുത്തുക.

 • മുടി മുറിക്കതെ ഇരുന്നാൽ ജലദോഷപ്പനി വരുന്നവർ നിരാശരാകുക , കാരണം ഇനിയും രണ്ടാഴ്ച്ച കഴിഞ്ഞേ മുടി മുറിക്കൽ സാധ്യമാകുകയുള്ളു.

 • എനിക്ക് കൊറോണ വരില്ല എന്ന് അമിത ആത്മ വിശ്വാസം ഉള്ളവർക്ക് ഇപ്പോൾ കൊറോണ ക്ലൈം ഉള്ള ഇൻഷുറൻസ് ലഭ്യമാണ് . ഇവർ തീർച്ചയായും ഇതിൽ വരിക്കാരാവുക. അല്ലാത്തവർ വീട്ടിൽ ഇരിക്കുക.

 • മിൽമ പാലും നോക്കി മലബാറിൽ ആരും ഇരിക്കണ്ടാ. ( ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ )

 • ആൾ ദൈവങ്ങൾക്ക് കഷ്ട്ടകാലം തുടരും. അവരുടെ വനവാസം പതിനാലു ദിവസം കൂടി തുടരുമെന്നും അവരുടെ ആഗോള ഐക്യ മുന്നണി തീരുമാനം . പക്ഷേ അവർ പൂർവാധികം ശക്തിയോടെ തിരിച്ചു വരുമെന്നും എല്ലാപേരും കരുതി ഇരുന്നോളാനും അറിയിക്കുന്നു .

 • ഡൽഹി പോലുള്ള സംസ്ഥാനങ്ങൾ കണ്ണീർ കടലാവാൻ സാധ്യത.

 • പ്രപഞ്ച സത്യങ്ങൾ അംഗീകരിക്കുന്നവർ ആയിതീരുവാൻ മികച്ച അവസരങ്ങൾ ഈ വാരവും നിങ്ങൾക്ക് മുന്നിൽ . അതായത് തിങ്കൾ , ചൊവ്വ ദിവസങ്ങൾ എന്നൊന്നും ഇല്ലെന്നും അവയെല്ലാം മനുഷ്യന്റെ ആവശ്യത്തിനു ചുമ്മാ അങ്ങ് പടച്ചു വിട്ടിരിക്കുകയാണെന്നും നിങ്ങൾ തിരിച്ചറിയും . ആത് ഈ കഴിഞ്ഞ വാരം തന്നെ മനസ്സിലാക്കിയവർ ‘ജ്ഞാനികൾ’. (കടപ്പാട് : ട്രോൾ മലയാളം )

 • ചൊവ്വാ ദോഷം ഈ വാരവും അടുത്ത വാരവും അവധിയിൽ തുടരും .

 • വീട്ടിലെയും നാട്ടിലെയും ആരോഗ്യ പ്രവർത്തകർക്ക് അവർ അർഹിക്കുന്ന ബഹുമാനം ലഭിക്കും.

 • ജാതി ചിന്ത, മത പ്രാന്ത് എന്നിവയും അടുത്ത വാരം നിങ്ങളെ തേടി വരാനുള്ള സാധ്യത തീരേ കുറവ്.

 • ഇടക്കിടക്ക് എണീറ്റു വെള്ളവും വെയിലും കൊണ്ടില്ലെങ്കിൽ ഈ വാരം തന്നെ നിങ്ങളുടെ വേരിറങ്ങും എന്നും ഫലത്തിൽ കാണുന്നു.

 • വീട്ടുജോലിയിൽ സഹായിച്ചിലെങ്കിൽ പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളിയുടെ കയ്യിന്റെ ചൂട് യുവാക്കൾ തിരിച്ചറിയാൻ സാധ്യത.

മേൽ പറഞ്ഞ ഫലങ്ങൾ ആൺ-പെൺ വേർതിരിവില്ലാതെ എല്ലാ രാശിക്കാർക്കും ബാധിക്കും എന്നും കണ്ടുകൊള്ളുന്നു.

Share on

Arun Gopinath
WRITTEN BY
Arun Gopinath
A passionate learner